About Temple

KATTAKAMPAL SREE BHAGAVATHI KSHETHRAM

കാട്ടകാമ്പാൽ ശ്രീ ഭഗവതി ക്ഷേത്രം  
തൃശ്ശൂർ ജില്ലയിൽ കാട്ടകാമ്പാൽ വില്ലേജിലാണ് പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഇവിടുത്തെ പ്രധാന ദേവൻ കിഴക്കോട്ട് ദർശനമായിരിക്കുന്ന ശിവനാണ് .പക്ഷേ കാട്ടകാമ്പാൽ പ്രസിദ്ധമായി തീർന്നത് കാട്ടകാമ്പാൽ ഭഗവതി ക്ഷേത്രം എന്ന പേരിലാണ്.ഭഗവതി പടിഞ്ഞാറോട്ട് ദർശനമായിട്ടാണ് ഇരിക്കുന്നത്.108 ശിവാലയങ്ങളിൽ ഉൾപ്പെട്ടതാണ് ഈ ക്ഷേത്രം.ഏകദേശം 2000 വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണിത് .ശിവനെയും ഭഗവതിയെയും കൂടാതെ ഗണപതി അയ്യപ്പൻ നാഗങ്ങൾ എന്നീ ഉപപ്രതിഷ്ഠകളുമുണ്ട്. കാളിദാരിക നിഗ്രഹത്താൽ പ്രസിദ്ധമായ കാട്ടാകാമ്പാൽ പൂരം നടക്കുന്നത് മേട മാസത്തിലെ പൂരം നാളിലാണ്, ചതുർശ്ശ:തം പായസമാണ് ശിവന്റെ പ്രധാന വഴിപാട് ഭഗവതിയുടെ പ്രധാന വഴിപാട് പച്ചട നിവേദ്യം ആണ്.